കുമളി: തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കഞ്ചാവുമായി എത്തിയ സ്ത്രീയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. ആഡംബര കാറില്‍ കഞ്ചാവുമായെത്തിയവര്‍ കുമളി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും 400 ഗ്രാം ഉണക്കക്കഞ്ചാവും 12,100 രൂപയും ഇവരില്‍ നിന്നു പിടികൂടി. തിരുവനന്തപുരം പൊഴിയൂര്‍ ചന്ദുരുതി ടിറ്റോ സാന്തന (26), തിരുവനന്തപുരം മുട്ടത്തറ ബദരിയാ നഗര്‍ കോളനിയില്‍ ഹലീല്‍ (40), കോട്ടുകാല്‍ മിഥുന്‍ നിവാസില്‍ മിഥുല രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ മുന്‍സീറ്റില്‍ ഇരുത്തി ലഹരിമരുന്ന് കടത്തുന്നതാണ് ഈ സംങത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് ജോസഫ്, പ്രിവന്റീവ് ഓഫിസര്‍മാരായ ഡി.സതീഷ്‌കുമാര്‍, ജോസി വര്‍ഗീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി എസ്.അരുണ്‍, സ്റ്റെല്ല ഉമ്മന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.