ഹൈദരാബാദ്: ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍ക്കുന്ന സംഘം പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘത്തെ നിരീക്ഷിച്ചത്.ഐസ്‌ക്രീമില്‍ വിസ്‌കി കലര്‍ത്തിയാണ് വില്‍പ്പന. ഐസ്‌ക്രീം പാര്‍ലര്‍ നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂബിലി ഹില്‍സ് പ്രദേശത്തുള്ള ഒരു ഐസ്‌ക്രീം ഷോപ്പിലാണ് വിസ്‌കി കലര്‍ത്തി വില്‍പ്പന നടത്തിയത്. 60 ഗ്രാം ഐസ്‌ക്രീമില്‍ 100 മില്ലി വിസ്‌കി കലര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്.