വക്കം: കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങലില്‍ തൊഴിലുറപ്പ് തൊഴിലാളിയെ പാമ്പ്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കീഴാറ്റിങ്ങല്‍ ബി.എസ്. ഭവനില്‍ ശോഭനകുമാരി (63) യെയാണ് അണലി ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 40 പേരടങ്ങുന്ന തൊഴിലുറപ്പ് സംഘം കീഴാറ്റിങ്ങല്‍ ഏലാപുറത്ത് കാടുപിടിച്ച പുരയിടം വൃത്തിയാക്കുന്നതിനിടെ ശോഭനകുമാരിയുടെ കാലില്‍ പാമ്പുകടിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ശോഭനകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.