കോഴിക്കോട്: ബേപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് വെച്ച് കത്തികൊണ്ട് അതിഥിതൊഴിലാളിയുടെ കൈവിരല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസിലെ രണ്ട് പ്രതികളെ സി.ഐ സിജിത്ത് വിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസും അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന് പടന്നയിലിന്്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റിസ്പെഷ്യല് ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍(42),ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായിട്ടുള്ള ഷാഹുല്‍ ഹമീദ് കഴിഞ്ഞ വര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂര്‍ പൊലീസിന്‍്റെ പിടിയിലായിരുന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവര്‍ച്ച നടത്തിയത്.