ദോഹ: ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. ദോഹ അല്‍ മന്‍സൂറയില്‍ ആള്‍താമസമുള്ള കെട്ടിടമാണ് ഭാഗികമായി തകര്‍ന്നുവീണത്.ഒരാള്‍ മരിച്ചതായി ഖത്തര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഏഴുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് രക്ഷപ്പെടുത്തി.ബുധനാഴ്ച രാവിലെ 8.18 ഓടെയാണ് മന്‍സൂറ ബി റിംഗ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള ബഹുനില കെട്ടിടം സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്.