തിരുവനന്തപുരം : അനന്ത പുരിയെ പ്രകമ്പനം കൊള്ളിച്ചു പൂജപ്പുരയിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു സമ്മേളനവും, അയോദ്ധ്യ ശ്രീരാമ ക്ഷേത്രഅഭിഷേകംചെയ്‌ത പുണ്യ തീർത്ഥ ജല വിതരണവും നടന്നു. സരസ്വതി മണ്ഡപം ഡിറ്റോറിയത്തിൽ ആണ് സമ്മേളനപരിപാടികൾ നടന്നത്. വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടന്റെ ആദ്യക്ഷതയിൽ നടന്ന സമ്മേളന പരിപാടികളുടെ സ്വാഗതം ബജരംഗദൾ ജില്ലാ സംയോജക് വിജിൽ ആശംസിച്ചു. ഭദ്ര ദീപം തെളിയിച്ചാണ് പരിപാടികളുടെ തുടക്കം കുറിച്ചത്. സ്വാമി അഭയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. അഭിഷേക തീർത്ഥ വിതരണം സ്വാമി ഹരിഹരാനന്ദ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് ശിവജിയുടെ കൃതജ്ഞത അർപ്പിച്ചു.