വെള്ളറട ആനപ്പാറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും പണം തിരിമറി നടത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റിൽ

വെള്ളറട: വെള്ളറട ആനപ്പാറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും പണം തിരിമറി നടത്തിയ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍.ആശുപത്രിയിലെ ക്ലര്‍ക്കായിരുന്ന ആനാട് പന്‍വൂര്‍ ഷിജു ഭവനില്‍ ഷിജു കുമാര്‍ (43) അറസ്റ്റിലായത്. ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുപോയ 6 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തിരിമറി നടത്തിയത്. സംഭവം ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും വെള്ളറട പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 15 =