ചാത്തന്നൂര്‍: പാരിപ്പള്ളി കരിമ്ബാലൂരില്‍ തര്‍ക്കവഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ഗൃഹനാഥനെ കുത്തി പരിക്കേല്പിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ശ്രീരാമപുരം ശ്രീഗണേശന്‍വീട്ടില്‍ ഷൈജു(41)ന് ആണ് കുത്തേറ്റത്. പ്രതിയായ കരിമ്ബാലൂര്‍ ജിജി മന്ദിരത്തില്‍ സുധാകരന്‍ (71)പൊലീസ് നിരീക്ഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് സുധാകരന്റെ അയല്‍വാസിയായ രാജേന്ദ്രന്‍പിള്ളയുമായുള്ള തര്‍ക്കവഴിയില്‍ ഷൈജു കാര്‍ പാര്‍ക്ക് ചെയ്തത് ആണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കഭൂമിയില്‍ കാര്‍ പാര്‍ക്ക് ചെയ്തത് സുധാകരന്‍ ചോദ്യം ചെയ്യുകയും ഷൈജുവിനെ കുത്തിപരിക്കേല്പിക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നു. പരിക്കേറ്റ ഷൈജുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ സുധാകരനെ പാരിപ്പള്ളി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.