കുന്നംകുളം: കമ്പിപ്പാലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.പോര്‍ക്കുളം ഒരുവന്നൂര്‍ മനയില്‍ ഒ.പി. സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്‍റെ ഭാര്യ ആര്യ അന്തര്‍ജനം(68) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് അപകടം നടന്നത്. ചേന്ദപുരം ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുന്നംകുളം ഭാഗത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ ആര്യയെ നാട്ടുകാര്‍ ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.