വടകര: സ്‌കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് തെറിച്ചു വീണ വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു. പോറോട് ഗേറ്റ് എടമാത്തില്‍ പ്രഭയാണ് ആണ് മരിച്ചത്.മകന്റെ ഭാര്യ ശ്രീകലയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ദേശീയപാതയില്‍ അടക്കാതെരു പരവന്തല റോഡ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.
പുത്തൂരിലെ മരണ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു പ്രഭയും ശ്രീകലയും. പിന്നില്‍നിന്ന് എത്തിയ കെഎസ്‌ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറിന്‍റെ കണ്ണാടിയില്‍ തട്ടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.