ത്യശൂര്‍: കഴുത്തില്‍ അണിഞ്ഞ മാല സ്വര്‍ണമാണ് എന്ന് ധരിച്ച് പൊട്ടിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ വീട്ടമ്മക്ക് പരിക്കേറ്റു.മൂലംകോട് കമ്പിളി പാലത്തിന് സമീപം കനാലിനരികില്‍ താമസിക്കുന്ന വെളിയത്ത്പറമ്പില്‍ ലീലക്കാണ് പരിക്കേറ്റിട്ടുള്ളത്. ബുധനാഴ്ച രാവിലെ അഞ്ചോടെ പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയ ലീലയെ സമീപത്തെ വീടിന്‍റെ സമീപത്തുകൂടി വന്ന രണ്ടുപേര്‍ ചേര്‍ന്ന് കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരുടെ കഴുത്തിലും പുറത്തും പരിക്കേറ്റത്. ലീലയുടെ ശബ്ദം കേട്ട് ഭര്‍ത്താവും മക്കളും പുറത്തിറങ്ങിയതോട മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.