കാനഡ : കാനഡയില്‍ വന്‍ വാഹനാപകടം. സെന്‍ട്രല്‍ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാര്‍ബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം.സംഭവത്തില്‍ 15 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭിന്നശേഷിക്കാര്‍ സഞ്ചരിച്ചിരുന്ന മിനിവാനും ഒരു സെമി ട്രെയിലര്‍ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മിനിവാന്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.