തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ വൻ തീപിടിത്തം. കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഗോഡൗണിന് സമീപത്തായി പെട്രോള്‍ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരിക്കാനാണ് നിലവില്‍ അഗ്നിരക്ഷാസേന ശ്രമിക്കുന്നത്.