ന്യൂഡല്‍ഹി: നോയിഡയിലെ റെസിഡെൻഷ്യല്‍ ഫ്ലാറ്റില്‍ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്.നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലാണ് അപകടം.
ഫ്ലാറ്റില്‍ തീപടർന്ന് പിടിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. തീ മറ്റ് ഫ്ലാറ്റുകളിലേക്കും വ്യാപിച്ചതായി വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഫ്ലാറ്റില്‍ നിന്ന് കനത്ത പുക ഉയർന്നതോടെ സമീപത്തെ ഫ്ലാറ്റിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടമുണ്ടായ ഫ്ലാറ്റിലെ മുഴുവൻ സാധനങ്ങളും പൂർണമായും കത്തിനശിച്ചു.അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.