റാസല്‍ഖൈമയില്‍ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം.തിങ്കളാഴ്ച രാത്രി ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.ഇറാന്‍ പൗരന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് എമിറേറ്റസ് മാര്‍ക്കറ്റ്. ഭക്ഷണ സാധനങ്ങള്‍ തുണി, പ്ലാസ്റ്റിക്, പാത്രങ്ങള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും ലഭിക്കുന്ന വന്‍കിട മാര്‍ക്കറ്റാണിത്.സംഭവമറിഞ്ഞയുടന്‍ പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി മലയാളികളുടെ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.