പനാജി: ചരക്ക് കപ്പലില്‍ വൻ തീപിടിത്തം. ‘എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്’ എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലിന് തീപിടിച്ചത്.ഫിലിപ്പീൻസ് സ്വദേശിയായ ഒരാള്‍ മരിച്ചതായാണ് വിവരം.കപ്പലിന്റെ മുൻഭാഗത്ത് സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. ഫിലിപ്പീൻസ്, മോണ്ടിനെഗ്രിൻ, യുക്രെയ്ൻ സ്വദേശികള്‍ ഉള്‍പ്പെടെ 21 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. മുന്ദ്ര തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. സ്ഫോടകവസ്തുക്കള്‍, കത്തുന്ന ദ്രാവകങ്ങള്‍, വാതകങ്ങള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍ പോലുള്ള ഇൻ്റർനാഷണല്‍ മാരിടൈം ഡെഞ്ചറസ് ഗുഡ്സ് (IMDG) വിഭാഗത്തില്‍പെട്ട ചരക്കുകളായിരുന്നു കപ്പലില്‍.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.