മാനന്തവാടി: റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ട്രാക്ടർ ഡ്രൈവർ ആയ പനച്ചിയില്‍ അജി ( 42) ആണ് കൊല്ലപ്പെട്ടത്.രാവിലെ 7.30 ഓടെ മാന്തവാടി ചാലിഗദ്ധിയിലാണ് കാട്ടാന കയറിയത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട് കയറ്റിയ ആനയാണ് ജനവാസ മേഖലയിലേക്ക് എത്തിയത്.കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലകളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. കേരള വനം വകുപ്പ് സഞ്ചാരപഥം നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകർത്തു.