നെടുമങ്ങാട്: നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനിലെ കടയില്‍ നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.കട നടത്തുന്ന കൊപ്പം അമീന മന്‍സിലില്‍ എച്ച്.അഷറഫിനെതിരെ (56) നിയമ നടപടി സ്വീകരിച്ചു.കടയില്‍ നിന്ന് 7 കിലോയോളം പാന്‍മസാലയാണ് പിടിച്ചെടുത്തത്.
കടയുടെ മറവില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ വന്‍തോതില്‍ പാന്‍മസാല വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത് .