കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറില്‍ ചോര്‍ച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കല്‍സില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.കൊല്ലം – തിരുമംഗലം ദേശീയപാതയില്‍ പുനലൂരിന് സമീപം വെള്ളിമലയില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. ചോര്‍ച്ച പരിഹരിക്കാൻ തമിഴ്നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ തിരിച്ചിട്ടുണ്ട്. നിലവില്‍ ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളെ പുനലൂര്‍ വഴി തിരിച്ചുവിടുകയാണ്.അതേസമയം കൊച്ചി പുതുവൈപ്പിലുള്ള ഇന്ത്യൻ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റില്‍ നിന്ന് വാതകം ചോര്‍ന്നു. എല്‍പിജിയില്‍ ചേര്‍ക്കുന്ന മെര്‍ക്കാപ്‌ടെൻ എന്ന വാതകമാണ് ചോര്‍ന്നത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.