ഭോപ്പാല്‍: ജീവനുള്ള മയിലിന്റെ തൂവലുകള്‍ ഓരോന്നായി പറിച്ചെടുക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്ത് യുവാവിനെതിരെ വിമര്‍ശനം.മധ്യപ്രദേശിലെ കട്‌നിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ഒളിവില്‍ പോയിരിക്കുകയാണ് പ്രതി.മയിലിന്റെ തൂവല്‍ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. മയില്‍ വേദനകൊണ്ട് പുളയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാക്ക്ഗ്രൗണ്ട് സോങ് ഉള്‍പ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
സംഭവത്തിന്റെ വീഡിയോ ഇയാള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ചതോടെ ശക്തമായ പ്രതിഷേധമുയരുകയും കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.‘സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ കണ്ട ബൈക്കിന്റെ നമ്ബര്‍ അടിസ്ഥാനമാക്കി യുവാവിനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.