കോഴിക്കോട് നല്ലളത്ത് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് മരത്തടികള്‍ കയറ്റിവന്ന ലോറി മറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് അപകടം. ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നാണു വിവരം. ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. മരത്തടികള്‍ കയറ്റിവന്ന ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കാണ് ലോറി പോയത്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + five =