മധുരയില്‍ ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ട ലോറിയിടിച്ചു കയറി ഒരാള്‍ മരിച്ചു.ടോള്‍ ബൂത്ത് ജീവനക്കാരനായ ചക്കിമംഗലം സ്വദേശി പി.സതീഷ് കുമാറാണ് (37) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആന്ധ്രയിലെ കാക്കിനടയില്‍നിന്ന് കേരളത്തിലേക്ക് അരി കയറ്റിവന്ന ലോറിയാണ് ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ടത്.
ഡ്രൈവര്‍ ബാലകൃഷ്ണൻ ലോറി റോഡരികിലുള്ള മരത്തിലിടിച്ചു നിര്‍ത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടോള്‍ പ്ലാസയുടെ മുന്നില്‍ വാഹനങ്ങള്‍ നിരയായി കിടക്കുന്നത് കണ്ട് ലോറി വെട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ടോള്‍ ബൂത്ത് ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടു പോയി ഒരു കാറില്‍ ഇടിച്ചുനിന്നു. സതീഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് കാര്‍ യാത്രക്കാര്‍ക്കും ടോള്‍ബൂത്ത് ജീവനക്കാരിക്കുമാണ് പരിക്കേറ്റത്.