കോഴിക്കോട്: കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം ചാലക്കരയില്‍ ബൈക്കില്‍ ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തല്‍ക്ഷണം മരിച്ചു.താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലില്‍ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകന്‍ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മല്‍ ബിജുവിന്‍റെ മകന്‍ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ്സ് ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തല്‍ക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസ്സാണ് ബൈക്കില്‍ ഇടിച്ചത്.റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.