ഷിക്കാഗോ: ഭര്‍ത്താവിന്‍റെ വെടിയേറ്റ് ഗര്‍ഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം.ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്.
മീര ഗര്‍ഭിണിയായിരുന്നു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമല്‍ റെജിയും മീരയും അമേരിക്കയിലാണ്.
ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭര്‍ത്താവ്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു.