ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ച സംഭവം ;മൂന്നംഗ സംഘം അറസ്റ്റിൽ

ഡല്‍ഹി : ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച്‌ പരിക്കേല്പിച്ചു. എരമല്ലൂര്‍ ചമ്മനാട് മലയില്‍ വീട്ടില്‍ ഗംഗാധരക്കുറുപ്പിന്റെ മകന്‍ എംജി രാജേഷിനെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ രാജേഷിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു.സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവര്‍. ഇവര്‍ക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി.
അശോക് വിഹാര്‍ സബ് ഡിവിഷനിലെ എസിപി. ഓഫീസില്‍ ജോലിചെയ്യുന്ന ഇദ്ദേഹം തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. അമിത വേഗത്തില്‍ മുന്നില്‍ പോയ കാര്‍ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാര്‍ ഇതില്‍ തട്ടി. ഇതില്‍ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച്‌ രാജേഷിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.ഇതിനിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു.രഘുവീര്‍ നഗറില്‍ വെച്ചാണ് ആക്രമണം നടന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 + 14 =