യുഎസിലെ ഫിലാഡല്‍ഫിയയിലുണ്ടായ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല തോളൂര്‍ വീട്ടില്‍ സോണി സ്‌കറിയയുടെ മകന്‍ ഷിബിന്‍ സോണി(17) ആണ് മരിച്ചത്.വെള്ളി രാത്രി സുഹൃത്തുക്കളോടൊപ്പം സിനിമയ്ക്ക് പോയപ്പോഴാണ് അപകടം.
ഫിലാഡല്‍ഫിയയില്‍ ഹോംസ്‌ബെര്‍ഗ് സെക്ഷനില്‍ കാറുകള്‍ കൂട്ടിയിട്ടാണ് അപകടം. ഷിബിന്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട് മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തിന് കാരണമായ വാഹനം നിര്‍ത്താതെ പോയി. പൊലീസ് അന്വേഷണം തുടങ്ങി.