ഓസ്‌ട്രേലിയയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബഞ്ചമിന്‍ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ബഞ്ചമിനും നാലു സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ബോണോഗിനില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. കാര്‍ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നത് ബെഞ്ചമിനായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ബെഞ്ചമിന്‍ മരിച്ചു.
വാഹനത്തിലുണ്ടായ മറ്റു സുഹത്തുക്കളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.