റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്നികിന് സമീപം അഞ്ചക്കുളം വീട്ടില്‍ ഷമീര്‍ (27) ആണ് മരിച്ചത്.ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.റാക്കയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീര്‍. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‍കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയില്‍ തന്നെ സംസ്‍കരിക്കും.