തിരുവല്ല : ശബരിമല തീർത്ഥാടന യാത്രയ്ക്കിടെ കാണാതായ ചെന്നൈ സ്വദേശിയെ കൊല്ലത്തു നിന്നും റയില്‍വേ പോലിസ് കണ്ടെത്തി.ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റില്‍ എ കരുണാനിധി (58) യെ ആണ് റയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും ജനുവരി പത്തിന് ശബരിമലയില്‍ എത്തിയ 72 അംഗ സംഘം ദർശനം കഴിഞ്ഞ് ജനുവരി 12ന് നിലയ്ക്കല്‍ എത്തിയപ്പോഴാണ് കരുണാനിധിയെ കണ്മാനില്ല എന്ന വിവരം അറിഞ്ഞത്. തുടർന്ന് പമ്പാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓർമ്മക്കുറവ് ഉളള ഇദ്ദേഹത്തെ കഴിഞ്ഞ ഇരുപതാം തിയതി കൊല്ലം റയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.
തുടർന്ന് ജീവകാരുണ്യ പ്രവർത്തകനായ ഗണേശിൻ്റെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യം വീണ്ട് എടുക്കുന്നതിനടയില്‍ ആശുപത്രിയില്‍ നിന്നും വീണ്ടും ഇറങ്ങിപ്പോയി. രണ്ടു ദിവസത്തിന് ശേഷം വീണ്ടും കൊല്ലത്ത് നിന്നും ഓട്ടോ ഡ്രൈവറുമാർ അവശനിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കൈകള്‍ക്ക് പരിക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. തീർത്ഥാടകനെ പമ്പയില്‍ നിന്നും കാണാതായിയെന്ന വാർത്ത വന്നതോടെ പോലിസിന് ലഭിച്ച ചിത്രത്തിൻ്റെ അടിസ്ഥാനത്തില്‍ ആളിനെ പമ്പ പോലീസ് തിരിച്ചറിയുകയായിരുന്നു. പമ്പാ പോലിസ് റാന്നി ഒന്നാം ക്ളാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.