വെള്ളറട: ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. വെള്ളറട കലിങ്കുനട ശാന്തറത്തലയ്ക്കല്‍ വീട്ടില്‍ ജാക്കിയെന്നു വിളിക്കുന്ന അഖിലാണ് (26) വെള്ളറട പൊലീസിന്റെ പിടിയിലായത് .കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബാറ്ററി മറ്റൊരു വ്യക്തിക്ക് പ്രതി വിറ്രിരുന്നു. അയാളില്‍ നിന്ന് പൊലീസ് ബാറ്ററി കണ്ടെടുത്തു. നൂലിയത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്. കൂട്ടുപ്രതിയെ പിടികൂടാനുണ്ട്.