ചേര്‍ത്തല: പോറ്റി കവലയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മലേപ്പറമ്ബ് അരുണ്‍ കുമാര്‍ (36) ആണ് മുഹമ്മ പോലീസിന്റെ പിടിയിലായത്.പോറ്റികവല തോട്ടുങ്കല്‍ ആദിത്യന്‍ (22) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്.12 നു വൈകിട്ട് നാലോടെ ഒരു സംഘം വീട്ടില്‍ കയറി ആദിത്യനെ കുത്തിയും അടിച്ചും പരുക്കേല്‍പ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.