അഞ്ചല്‍: അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിന്‍ ഭവനില്‍ ബിബിന്‍ വിജയ് (20) ആണ് അറസ്റ്റിലായത്.ആക്രമണത്തില്‍ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനില്‍ രതീഷ് (38) പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.ബിബിന്‍ വിജയ് മദ്യലഹരിയില്‍ റോഡില്‍നിന്ന് അസഭ്യം വിളിക്കുന്നത് രതീഷ് വീടിന് വെളിയില്‍ വന്ന് നോക്കിയതില്‍ പ്രകോപിതനായാണ് ഇയാള്‍ വീട്ടില്‍ കയറി ആക്രമിച്ചത്.പിടിയിലായ ബിബിന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അരുണ്‍, സുബിന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.