കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടക്കുന്നം വേങ്ങത്താനം ഭാഗത്ത് അമ്ബാട്ട് വീട്ടില്‍ ജോസുകുട്ടി എന്ന് വിളിക്കുന്ന സെബാസ്റ്റ്യ(48)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടുകൂടിയാണ് സംഭവം. ഇയാള്‍ ഇടക്കുന്നം അയ്യനാംകുഴി കവല ഭാഗത്തുവച്ച് സമീപവാസിയായ യുവാവിനെ ചീത്ത വിളിക്കുകയും കരിങ്കല്ലുകൊണ്ട് തലക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് വിരോധം നില നിന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.