ആറ്റിങ്ങല്‍: കൊറിയര്‍ സ്ഥാപനത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഒരാള്‍ പിടിയില്‍. വഞ്ചിയൂര്‍ വൈദ്യശാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസില്‍ നിന്നാണ് 5.250 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ വൈദ്യശാലമുക്ക് പണയില്‍ വീട്ടില്‍ ധീരജിനെ (25) എക്സൈസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ക്രിസ്മസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍.ഷിബുവിന്റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയര്‍ സ്ഥാപനം പരിശോധിച്ചത്.
സാധനങ്ങള്‍ക്കിടയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.250 കിലോ കഞ്ചാവും,വിതരണത്തിനായുള്ള സ്കൂട്ടറും,വെയിംഗ് മെഷിനും,രണ്ട് വിലകൂടിയ സ്മാര്‍ട്ട് ഫോണുകളും ഇവിടെ നിന്ന് കണ്ടെടുത്തു.