ദിസ്പുർ: ആസാമില്‍ ഒൻപത് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. മെത്താംഫെറ്റാമൈൻ ഗുളികകളാണ് പിടികൂടിയത്.സില്‍ചാറിലെ കച്ചാർ ജില്ലയില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി കടഖാല്‍ മേഖലയില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ യാബ ഗുളികകള്‍ എന്നറിയപ്പെടുന്ന 30,000 മെത്താംഫെറ്റാമിൻ ഗുളികകളുമായി അബ്ദുള്‍ അലിമിനെ (42) പിടികൂടി.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.