ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു.ദക്ഷിണ ഡല്‍ഹിയിലെ കാളിന്ദി കോളനിക്ക് സമീപമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസിയായ ഷാരൂഖ് എന്നയാളാണ് ആക്രമണം നടത്തിയത്. സഹോദരന്മാരായ കമല്‍ കിഷോര്‍(23), ശിവം ശര്‍മ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സഹോദരങ്ങളെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കമല്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവത്തിന്‍റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.