കൊല്ലം: വീടിന്റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച ആളെ ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ചാത്തന്നൂര്‍ കരോട്ട്മുക്ക് കെ.ആര്‍ സദനത്തില്‍ രൂപേഷ്(25) ആണ് പൊലീസ് പിടിയിലായത്.
താഴംതെക്ക് പൊയ്കയില്‍ വീട്ടില്‍ അതുലിനെ ആണ് ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പ്രതിയായ രൂപേഷിന്റെ മാതാവിനും ബന്ധുവിനും അവകാശമുള്ള കുടുംബവീടിന്റെ അവകാശത്തെ ചൊല്ലി നിലനിന്നിരുന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.തര്‍ക്കത്തിലിരിക്കുന്ന വീട്ടില്‍ രൂപേഷ് വാടകക്ക് ആളെ താമസ്സിപ്പിക്കാന്‍ നടത്തിയ ശ്രമം ഇയാളുടെ ബന്ധു എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് രൂപേഷും ഇയാളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയും സമീപവാസികളെയടക്കം ആക്രമിക്കാന്‍ ശ്രമം നടക്കുകയും ചെയ്തു.