ശ്രീകണ്ഠപുരം: വന്‍തോതില്‍ മാഹി മദ്യം ശേഖരിച്ച് വില്‍പന നടത്തുന്നയാള്‍ അറസ്റ്റില്‍. ഏരുവേശ്ശി പൂപ്പറമ്ബിലെ കണിയാതടത്തില്‍ കെ.എന്‍.ബിനു എന്ന കൊല്ലന്‍ ബിനു (റസാഖ്-43) നെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. അരുണ്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യാവൂര്‍ കണ്ടകശ്ശേരി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 10 ലിറ്റര്‍ മാഹി മദ്യം പിടിച്ചെടുത്തു. ഓണം വിപണി മുന്നില്‍ കണ്ട് മാഹി മദ്യം ശേഖരിക്കുന്നതായി സൂചന ലഭിച്ചതിനാല്‍ ബിനു കുറച്ച് ദിവസങ്ങളായി എക്‌സൈസിന്റെ നീരിക്ഷണത്തിലായിരുന്നു.