മസ്റ്ററിംഗ് നടത്താത്തതിന് റേഷന്‍കട ജീവനക്കാരന്‍റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചയാള്‍ അറസ്റ്റിൽ

ആലപ്പുഴ: മസ്റ്ററിംഗ് നടത്താത്തതിന് റേഷന്‍കട ജീവനക്കാരന്‍റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചയാള്‍ അറസ്റ്റില്‍.കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനല്‍(43) ആണ് പിടിയിലായത്. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് നാലിന് കുട്ടമ്പേരൂര്‍ 1654ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്‍റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം.
മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിംഗ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ശശിധരന്‍ പറഞ്ഞു. ഇതോടെ പുറത്തുപോയ ഇയാള്‍ മദ്യപിച്ചെത്തി മദ്യക്കുപ്പികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × five =