കൊല്ലം : കന്നുകാലി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയയാള്‍ 6.3 കിലോഗ്രാം കഞ്ചാവുമായി പിടിയില്‍. കൊല്ലം വടക്കേവിള മണിച്ചിത്തോട് അമ്മൻ നഗര്‍-12 കുറിച്ചിയ്യത്ത് വീട്ടില്‍ സക്കീര്‍ ഹുസൈനാണു (52) ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചു സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച 3 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കൊല്ലം എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്.സ്പെഷല്‍ സ്ക്വാഡ് സംഘം കൊല്ലം ചെമ്മാൻമുക്ക് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.