നെടുങ്കണ്ടത്ത് പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നര്‍ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു ; ബന്ധു ആശുപത്രിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നര്‍ ശരീരത്തില്‍ ഒഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു ആശുപത്രിയില്‍ ചികിത്സയിലാണ്.നെടുങ്കണ്ടത്തിനടുത്ത് ചക്കക്കാനത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു മരിച്ച ജെയിംസ്. വര്‍ക്സ് ഷോപ് ഉടമ ലാലുവിനാണ് പൊള്ളലേറ്റത്. ജെയിംസും, ലാലുവും വര്‍ക്ഷോപ്പിന് സമീപത്തെ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പൊലീസ് കണ്ടെയിട്ടുണ്ട്. ടിന്നര്‍ ഒഴിച്ച്‌ ആത്മഹത്യ ശ്രമം നടത്താന്‍ ശ്രമിച്ച ജയിസിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + 4 =