കുവൈത്ത് : കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി അനധികൃതമായി കടക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പ്രവാസിയെ പിടികൂടിയത്.രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കുള്ള ഇദ്ദേഹത്തെ ബയോമെട്രിക്സ് ഉപകരണങ്ങള്‍ വഴിയാണ് തിരിച്ചറിഞ്ഞത്.ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുവൈത്തില്‍ നിന്ന് നാടുകടത്തിയ വിദേശിയെയാണ് അധികൃതര്‍ പിടികൂടിയത്. രാജ്യത്തേക്ക് പ്രവേശന വിലക്കുള്ളതിനാല്‍ പേരില്‍ മാറ്റം വരുത്തി കുവൈത്തിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടികൂടിയ പ്രവാസിയെ മാതൃ രാജ്യത്തേക്ക് തിരികെ അയച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.