വിഴിഞ്ഞം: കടവിൻമൂല ബണ്ട് റോഡില്‍ നിയന്ത്രണംവിട്ട മാരുതി കാര്‍ വെള്ളായണി കായലിലേക്ക് മറിഞ്ഞു.കാറിലുണ്ടായിരുന്ന 3 യുവാക്കള്‍ ഡോര്‍ തുറന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കോവളം മുട്ടയ്ക്കാട് ചിറയില്‍ സ്വദേശികളായ അഭിരാം(19),വിനയ് (19), വിച്ചു (19)എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. വിഴിഞ്ഞത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ കാര്‍ കരയില്‍ കയറ്റി.യുവാക്കള്‍ മാറിക്കളഞ്ഞു.കാര്‍ നല്ല വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.