തുറവൂർ: മുഖം മറച്ചെത്തിയ മൂന്നംഗ സംഘം തുറവൂരില്‍ വീട്ടമ്മയുടെ ഒന്നര പവന്‍റെ മാല കവർന്നു. ആറ് വീടുകളുടെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താനും ശ്രമിച്ചു.തുറവൂർ പഞ്ചായത്ത് കളരിക്കല്‍ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്‌ടാക്കള്‍ അടുക്കള വാതിലുകള്‍ കുത്തിത്തുറന്നത്.കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. തുറവൂർ ആലുന്തറ വീട്ടില്‍ ലീലയുടെ വീടിന്‍റെ അടുക്കള വാതില്‍ പൊളിച്ച് കിടപ്പുമുറിയില്‍ കയറിയാണ് മാല പൊട്ടിച്ചത്.