താമരശ്ശേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ വൻ മയക്കുമരുന്ന് വേട്ട

.കോഴിക്കോട്: താമരശ്ശേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ വൻ മയക്കുമരുന്ന് വേട്ട. ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അരേക്കും ചാലിലേ വാടകവീട്ടില്‍ നിന്നും 145 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.ഇന്നലെ അര്‍ദ്ധരാത്രി ആയിരുന്നു സംഭവം. പുല്‍പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ ഫതാഹുള്ള എന്നയാള്‍ വാടകക്ക് താമസിക്കുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. പോലീസ് എത്തിയതോടെ പ്രതി മതില്‍ ചാടി കടന്നു കളഞ്ഞു. പോലീസിനെ തള്ളി മാറ്റിയാണ് പ്രതി ഓടിയത്. ഇയാളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വീടുവളഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇത് ആദ്യമായാണ് താമരശ്ശേരി മേഖലയില്‍ ഇത്രയധികം മയക്കുമരുന്ന് പിടികൂടുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + 17 =