കോഴിക്കോട് : പേരാമ്പ്രയില്‍ ട്രാഫിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള മാലിന്യസംഭരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം.പേരാമ്പ്ര ടൗണിലെ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് രാത്രി 11 മണിയോടെ വൻ തീപ്പിടുത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.തീ പരിസരത്തെ സൂപ്പര്‍മാര്‍ക്കറ്റിലേക്കും പടരുകയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിക്കുകയുമുണ്ടായി.
പേരാമ്പ്രയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്.