തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വസ്ത്രനിര്‍മ്മാണ മേഖലയില്‍ ഉണ്ടായ വന്‍ തീപ്പിടുത്തത്തില്‍ കോടികളുടെ നഷ്ടം.ഇന്നലെ രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 50 കടകള്‍ കത്തി നശിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ മണിക്കൂറുകളാണ് എടുത്തത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
റെയില്‍വേ സ്‌റ്റേഷന് സമീപം ഖാദര്‍പേട്ടയിലെ തുണിക്കടകളില്‍ ആണ് തീപിടിച്ചത്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ബനിയന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളാണ് ഇവിടെയുള്ളത്. വൈദ്യുതി തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ഒരു കടയില്‍ തീ പിടിക്കുകയായിരുന്നു. പിന്നീട് തീ പടര്‍ന്നു. നാലു അഗ്നിശമനവിഭാഗ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ എത്തിയത്.
വിദേശത്തേക്ക് കയറ്റുമതി ഉള്‍പ്പെടെയുള്ള വസ്ത്രം നിര്‍മ്മിക്കുന്ന കടകളാണ് ഇത്. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.