ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ജംങ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 20 കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.ജ്വല്ലറിയിലെ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു മോഷണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.തിങ്കളാഴ്ച അവധിയായത് മൂലം ഞായറാഴ്ച വൈകുന്നേരം പണവും ആഭരണങ്ങളും സ്‌ട്രോങ് റൂമില്‍ വച്ച് പൂട്ടിയിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ വച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ടെറസിലൂടെയാണ് പ്രതികള്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി കെട്ടിടത്തിലെ വൈദ്യുതി ബന്ധംവിച്ഛേദിച്ചിരുന്നു. ഇതോടെ ഇവിടെയുള്ള സിസിടിവിയടക്കം പ്രവര്‍ത്തന രഹിതമായി. ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.
.