കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയുടെ താലി മാലയും വളയും ഉള്‍പ്പടെ 9 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയിലായി.ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനെയാണ് (49) പൊലീസ് അറസ്റ്റ് ചെയ്തത്. എവൂര്‍ തെക്ക് ശ്രീകൃഷ്ണ ഭവനത്തില്‍ രാധമ്മപിള്ള (73) ആണ് അക്രമത്തിന് ഇരയായത്. ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരുക്കേറ്റ രാധമ്മപിള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.