ആലപ്പുഴ : മരുമകൻ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. ആലാ മായാഭവനത്തില്‍ സന്തോഷ് (49) ആണ് മരിച്ചത്.സംഭവത്തില്‍ സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് ആലാ പെണ്ണുക്കര വടക്ക് പറയകോട് വീട്ടില്‍ കലേഷ് ശശിയെ (സുബിൻ-21) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ആലാ നെടുവരംകോട് ഷാപ്പിന് സമീപം സന്തോഷി(49)നെ കലേഷ് ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന് പൊലീസ് പറഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സന്തോഷ് ഇന്നു രാവിലെയാണ് മരിച്ചത്.